ഇന്ന് വിരിഞ്ഞ പൂക്കളുടെ സുഗന്ധമാസ്വദിക്കാം
അതെ 'നമുക്ക് ഇന്ന് വിരിഞ്ഞ പൂക്കളുടെ സുഗന്ധമാസ്വദിക്കാം'!!!
കുടുംബവും സ്ത്രീ ജീവിതവും രാഷ്ട്രീയവും നൃത്തവും യാത്രയും എല്ലാം കോർത്തിണക്കി മല്ലികാ സാരാഭായി വനിതയിൽ "ജുഗൽബന്ദി " എന്ന പേരില്‍ കുറിപ്പുകളെഴുതിയിരുന്നു . ആ കുറിപ്പുകളിൽ എന്നെ ഏറ്റവും കൂടുതൽ സ്പര്‍ശിച്ച ഒന്നുണ്ട്. "ഇന്ന് വിരിഞ്ഞ പൂക്കളുടെ സുഗന്ധം ആസ്വദിക്കാം " എന്നായിരുന്നു അതിന്റെ തലക്കെട്ട് . നമ്മളൊക്കെ ജീവിതത്തിൽ പലതും ആഗ്രഹിക്കുന്നു, എന്നാൽ പലപ്പോഴും നമ്മുടെ മോഹങ്ങളെല്ലാം പല-പല കാരണങ്ങൾകൊണ്ടും പിന്നെ ഒരു നാളിലേക്ക് നമ്മൾ മാറ്റിവയ്ക്കുന്നു . ഒടുക്കം ആ ആഗ്രഹത്തെ ആഗ്രഹമായി നിലനിര്‍ത്തിക്കൊണ്ട് നമ്മൾ ഈ ഭൂമിയില്‍ നിന്നും യാത്രയാകുന്നു .
അവർ എഴുതിയിരിക്കുന്ന വാക്കുകൽ തീർച്ചയായും നമ്മുടെ ഹൃദയത്തെ സ്പര്ശിക്കുന്നവയാണ്.നോക്കൂ -ജീവിതത്തിലെ ഏറ്റവും മനോഹരവും ഹൃദയം തുളുമ്പുന്നതുമായ നിമിഷങ്ങൽ നമ്മൾ മാറ്റിവച്ച കാര്യങ്ങളിലാവരുത് . ഇപ്പോൾ വേണമെന്ന് തോന്നി ആസ്വദിച്ചു ചെയ്ത കാര്യങ്ങളിലാവണം . ഹൃദയ വിശാലതയുടെയും കാരുണ്യത്തിന്റെയും കനിവിന്റെയും കുലീനതയുടെയും പ്രവൃത്തികൾ .തിടുക്കം നിറഞ്ഞ ആ ആലിംഗനം .സന്തോഷത്താൽ മാത്രം ചുണ്ടില വിരിഞ്ഞ ആ തിളങ്ങുന്ന മന്ദഹാസം.....
അല്ലങ്കിൽ നാളെ നമ്മൾ , ചെയ്യാനാശിച്ചിട്ടും ചെയ്യാതെ മാറ്റിവച്ച കാര്യങ്ങളുടെ ഒരു അവസാന ലിസ്റ്റ് ഉണ്ടാക്കേണ്ടി വരും.ഒരിക്കലും അടുപ്പം പുലർത്താതെ ഇരുന്ന പ്രിയപ്പെട്ടവരുടെ , മോഹിച്ചിട്ടും സഫലമാകാതിരുന്ന തീവ്രാഭിലാഷങ്ങളുടെ , ഒരു നാലും ചേരാതിരുന്ന ഗിറ്റാർ പഠനത്തിന്റെ , ഒരിക്കലും പരീക്ഷിക്കാതെ പോയ ഹെയർസ്റ്റൈൽ മാറ്റത്തിന്റെ , ജലദോഷം പിടിപെട്ട കാരണം ഒഴിവാക്കിയ മഴയിലൂടെയുള്ള ആ നടത്തങ്ങളുടെ .........
ആര്‍ക്കറിയാം ഇനിയൊരിക്കൽ അതൊക്കെ സാധിക്കാനുള്ള സമയവും അവസരവും നമുക്ക് കൈവരുമെന്ന് ! അതുകൊണ്ട് നമ്മെയും നമുക്ക് ചുറ്റുമുള്ളവരെയും ഓരോ ദിവസവും പരിപോഷിപ്പിക്കാം . ഈ ദിവസത്തിൽ ജീവിച്ചുകൊണ്ട്. ഒരുപക്ഷെ നാളെയെന്നൊന്ന് ഇല്ലാതെ വരാം.
അതെ 'നമുക്ക് ഇന്ന് വിരിഞ്ഞ പൂക്കളുടെ സുഗന്ധമാസ്വദിക്കാം'!!!
.jpg)
